Home National നാലാമതും പെൺകുട്ടി; ഒമ്പതു മാസമായ കുട്ടിയെ അച്ഛന്‍ കൊലപ്പെടുത്തി

നാലാമതും പെൺകുട്ടി; ഒമ്പതു മാസമായ കുട്ടിയെ അച്ഛന്‍ കൊലപ്പെടുത്തി

0

ദിസ്പൂർ : നാലാമതും പെൺകുട്ടി പിറന്നതിന് അവസാനം പിറന്ന കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തി കൊടും ക്രൂരത കാട്ടി അച്ഛന്‍. അസമിലെ ചിരാംഗ് ജില്ലയിലെ ഉസ്‌മാന്‍ അലിയാണ് 9 മാസം പ്രായമുള്ള മകളെ വിഷം നല്‍കി കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയി.

പെണ്‍കുഞ്ഞങ്ങള്‍ക്ക് ജന്മം നല്‍കുന്നുവെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ഭാര്യ സല്‍മ പറഞ്ഞു. മകളെ ഭര്‍ത്താവ് കൊന്നതറിഞ്ഞ സല്‍മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ മൃതദേഹം പ്രതിയുടെ വീടിനടുത്തെ ശ്മശാനത്തില്‍ നിന്നു കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൈമാറിയെന്ന് പൊലീസ് പറഞ്ഞു. ഉസ്മാന്‍ അലി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here