‘ഡാന്‍സ്’ കളിച്ച്‌ കേരള പോലീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തൃശ്ശൂര്‍: കൊറോണ വൈറസിനെ തുടച്ച്‌ നീക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തില്‍ ഭാഗമായി ചുവടുവച്ച് കേരള പോലീസ്. അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രത്തിലെ ഗാനത്തിന് ചുവട് വക്കുന്ന വീഡിയോ പങ്കുവച്ചാണ് കേരള പോലീസ് ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തിന്റെ ഭാഗമായത്. കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഡാന്‍സിലൂടെ വിവരിച്ചാണ് കേരള പോലീസ് പ്രചാരണത്തിന്റെ ഭാഗമായത്.
പ്രവര്‍ത്തിക്കാം നമുക്കൊരുമിച്ച്‌ ,പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം.കേരളാപോലീസ് ഒപ്പമുണ്ട്- എന്ന് ഫേസ്ബുക്കില്‍ വീഡിയോ പങ്ക് വച്ച്‌ കേരള പോലീസ് പറഞ്ഞു. കേരള പോലീസ് ഡാന്‍സ് കളിക്കുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ഡാന്‍സ് കളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തത്.