ര​ഞ്ജ​ൻ ഗോ​ഗ​യ്‌​ ജുഡീഷ്യറിയുടെ വിശ്വാസം നഷ്ടപ്പെടുത്തി: ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്

ന്യൂ​ഡെൽ​ഹി: സു​പ്രീം​കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യു​ടെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ഥി​ത്വത്തിലൂടെ
ജ​ന​ങ്ങ​ള്‍​ക്ക് ജു​ഡീ​ഷ​റി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്ന് ജസ്റ്റീസ് കുര്യൻ ജോസഫ്.

ജ​ഡ്ജി​മാ​ര്‍ നി​ഷ്പ​ക്ഷ​ര​ല്ലെ​ന്ന തോ​ന്ന​ല്‍ ജ​ന​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന​ത് ന​ല്ല​ത​ല്ല. ജു​ഡീ​ഷ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി നി​ല​കൊ​ണ്ട ഗൊ​ഗോ​യ് സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മെ​ന്നും കു​ര്യ​ൻ ജോ​സ​ഫ് തു​റ​ന്ന​ടി​ച്ചു. 

ഗൊ​ഗോ​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ ജ​ഡ്ജി​യാ​യി​രു​ന്ന ജ​സ്റ്റീ​സ് മ​ദ​ന്‍ ബി. ​ലോ​ക്കൂ​റും രം​ഗ​ത്തെ​ത്തി. ജു​ഡീ​ഷ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​വും വി​ശ്വാ​സ്യ​ത​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് തീ​രു​മാ​ന​മെ​ന്നാ​യി​രു​ന്നു ലോ​ക്കൂ​റി​ന്‍റെ വി​മ​ർ​ശ​നം.

സു​പ്രീം​കോ​ട​തി​യി​ലെ മോ​ശം പ്ര​വ​ണ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ന്‍​ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ വാ​ര്‍​ത്ത സ​മ്മേ​ള​നം ന​ട​ത്തി​യ നാ​ല് ജ​ഡ്ജി​മാ​രി​ല്‍ മൂന്നു പേ​രാ​ണ് മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യും ജ​സ്റ്റീ​സ് മ​ദ​ൻ ബി ​ലോ​ക്കൂ​റും ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫും.