മനില: കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിദേശികൾ ഉടൻ രാജ്യം വിടണമെന്ന് ഫിലിപ്പീൻസ് സർക്കാർ ഉത്തരവിട്ടു. ഇതെതുടർന്ന് മലയാളി വിദ്യാർഥികൾ മനിലയിലും ക്വലലംപുരിലും കുടുങ്ങി. 200ഓളം പേരാണ് മനിലയിൽ കുടുങ്ങിയത്. മലേഷ്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ക്വാലലംപൂരിലെത്തിയവർ വിമാനത്താവളത്തിൽ ദുരിതത്തിലാണ്.
ബോര്‍ഡിങ് പാസ് നല്‍കിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചത്. നാളെമുതല്‍ മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നുതന്നെ നാട്ടിലേക്ക് പുറപ്പെടാനായി മലയാളികള്‍ കൂട്ടത്തോടെ വിമാനത്താവളത്തിലെത്തിയത്. മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്, തുര്‍ക്കി, യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്, ഇറാന് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.