തിരുവനന്തപുരം: മലയാള സിനിമക്കിത് പുതിയ റിലീസൊന്നുമില്ലാത്ത ദുരിത ഓണം. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് പുതിയ സിനിമകള്‍ തിയറ്ററുകളില്‍ ഇല്ലാത്ത ഓണം വന്നിരിക്കുന്നത്.
മാര്‍ച്ച് രണ്ടാം വാരം പൂട്ടിയ തീയറ്ററുകള്‍ ഈ ഓണക്കാലത്തും അടഞ്ഞുകിടക്കുകയാണ്. ആറു മാസം പിന്നിടുമ്പോഴും സ്ഥിതിയില്‍ മാറ്റമില്ല. സൂപ്പര്‍ താര ചിത്രങ്ങളും പുതു തലമുറ ചിത്രങ്ങളും കൊറോണയെന്ന വില്ലനു മുന്നില്‍ കീഴടങ്ങി. ഇത്തവണ ഓണത്തിന് ആറ് സിനിമകളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. ചിത്രീകരണം പൂര്തി്തയായതും പാതിവഴി നിലച്ചതുമായ അറുപതിലേറെ സിനിമകള്‍ കാത്തിരിക്കുന്നു.500 കോടിയോളം രൂപയാണ് ഈ സിനിമകള്‍ക്ക് വേണ്ടി മുടക്കിയിരിക്കുന്നത്.
മലയാള സിനമയില്‍ ഓണം റിലീസ് തുടങ്ങിയത് 1951ലാണ്. 1957ല്‍ പുതിയ സിനിമ ഇല്ലാത്തതിനാല്‍ ഓണം റിലീസ് മുടങ്ങി. അതിനു ശേഷം ഇതാദ്യമായാണ് പുതിയ റീലിസ് ഇല്ലാത്ത ഓണം എത്തിയിരിക്കുന്നത്.
തിയറ്ററുകളില്‍ ഇല്ലെങ്കിലും ഒടിടി പ്ളാറ്റ്ഫോമുകളില്‍ പുതിയ സിനിമ എത്തുന്നുങ്ങ്. അണ്‍ലോക്ക് 4ന്റെ ഭാഗമായി കൂടുതല്‍ ഇളവ് പ്രഖാപിച്ചിട്ടുണ്ടെങ്കിലും തിയറ്ററുകള്‍ക്ക് ബാധകമല്ല. തിരശ്ശീല തെളിയാനുള്ള കാത്തിരിപ്പ് നീളുമെന്നുറപ്പ്.