വർക്കലയിൽ ഇറ്റാലിയൻ സ്വദേശിയുമായി ഇടപഴകിയ 17 പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: കൊറോണ ബാധിതനായ ഇറ്റാലിയൻ സ്വദേശിയുമായി നേരിട്ട് ഇടപഴകിയ 17 പേരുടെ ഫലം നെഗറ്റീവ്. വർക്കലയിൽ ഇറ്റാലിയൻ പൗരനുമായി സമ്പർക്കമുണ്ടായിരുന്ന കൂടുതൽ പേരെ കണ്ടെത്താനൂള്ള തീവ്രശ്രമം തുടരുകയാണ്. 30 സാമ്പിളുകളാണ് അയച്ചിരുന്നത്. തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി നേരിട്ട് ഇടപഴകിയ 100ൽ അധികം പേരാണ് വർക്കലയിൽ നിരീക്ഷണത്തിലുള്ളത്.

അതേസമയം കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താൻ നിര്‍ബന്ധിതമായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മതപരമായ ചടങ്ങുകളിൽ 10 പേരിൽ അധികം പങ്കെടുക്കരുതെന്ന് എല്ലാ മത നേതാക്കളോടും ആവശ്യപ്പെട്ടതായി കലക്ടർ അറിയിച്ചു.