പത്തനംതിട്ടയിൽ ആശങ്ക അകലുന്നു ;ആ​റ് ഫ​ല​ങ്ങ​ള്‍ കൂടി നെ​ഗ​റ്റീ​വ്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​ശ​ങ്ക ഒ​ഴി​യു​ന്നു. ഇ​ന്ന് പു​റ​ത്തു​വ​ന്ന ആ​റ് ഫ​ല​ങ്ങ​ള്‍ കൂ​ടി നെ​ഗ​റ്റീ​വ് ആ​യ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ആ​ശ്വാ​സ​മാ​യി. നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ന്‍​ക​രു​ത​ലു​ക​ളും ശ​ക്ത​മാ​യി തു​ട​രാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. രോ​ഗ​വ്യാ​പ​നം മു​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് പോ​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​ലോ​ചി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ല്ലാ​വ​രും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു

മാ​ര്‍​ച്ച്‌ 31 വ​രെ പ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ കൂ​ടു​ന്ന മ​ത​ച​ട​ങ്ങു​ക​ള്‍ പാ​ടി​ല്ലെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും തി​രി​ച്ചെ​ത്തി​യ​വ​ര്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ല്‍ ചി​ല​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​മു​ണ്ട്. അ​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ച്ചു ത​ന്നെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.