കൊച്ചി: മൂന്നു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 3,120 രൂപ കുറഞ്ഞ് പവന് വില 38,880 രൂപയിൽ തുടരുകയാണ് സ്വർണവില ഇപ്പോൾ. 4860 രൂപയാണ് നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയിൽ ഇടിവുണ്ടായത്.
വില വൻതോതിൽ കുതിച്ചതോടെ നിക്ഷേപകർ വ്യാപകമായി സ്വർണം വിറ്റ് ലഭമെടുത്തതും താൽക്കാലികമായുണ്ടായ വിലയിടിവിന് കാരണമായി. പവന് 3000 രൂപ കുറഞ്ഞതോടെ വിപണി സജീവമായിട്ടുണ്ട്. വിവാഹ-ഉത്സവ സീസണായതും വിപണിക്ക് തുണയായി.