സ്വർണവില വീണ്ടും ഉയർന്നു; പവന് 40000 ₹

കൊച്ചി: സ്വർണവിലയിലെ തുടർച്ചയായ ഇടിവിന് ശേഷം സ്വർണവില വീണ്ടും ഉയർന്നു. പവന് 800 രൂപ വർധിച്ച് 40000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഇന്നലെ 39200 രൂപയായിരുന്നു ഒരു പവൻ്റെ വില. ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം പിന്നീട് 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചത്. തുടർന്നാണ് വീണ്ടും വില ഉയർന്നു തുടങ്ങിയത്. ഒരു ഘട്ടത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആറായിരം രൂപയിലധികം വര്‍ധിച്ചിരുന്നു.

ആഗോള വിപോണിയിലെ വിലവർധനതന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,987.51ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നു.

ഡോളർ തളർച്ച നേരിട്ടതാണ് പെട്ടെന്നുണ്ടായ വിലവർധനവിന് കാരണം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ആഗോളവിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്.

അമേരിക്ക- ചൈന വ്യാപാര യുദ്ധം വീണ്ടും മുറുകിയതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് സംബന്ധിച്ച സംശയങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.