ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്രയും കാലം നല്കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാത്രമാകും 39കാരനായ ധോണി വിരമിക്കുകയെന്നാണ് സുചന.
ഐപിഎല്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനായി ധോണി ചെന്നൈയിലെത്തിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര.
“നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്.
വളരെ വേഗം വൈറലായ പോസ്റ്റ് കത്തികയറുന്നതിൻ്റെ തൊട്ടുപിന്നാലെ സുരേഷ് റെയ്നയും കളി നിർത്തുകയാണെന്ന് കുറിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘തല’ എം എസ് ധോണി കളി നിർത്തിയാലും ‘ചിന്നത്തല’ സുരേഷ് റെയ്നയുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
എംഎസ് ധോണിയെന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കേവലമൊരു പേരല്ല. അതിനപ്പുറമൊരു വികാരവും ആവേശവുമാണ്. സച്ചിന് ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഇന്ത്യന്‍ താരമില്ലെന്ന് തന്നെപറയാം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി പാഡഴിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഉണ്ടാകാന്‍ പോകുന്നത് വലിയ വിടവു തന്നെയായിരിക്കും. ധോണി ഒരു വര്‍ഷത്തോളം ടീമില്‍ നിന്നും മാറി നിന്നിട്ടും അദ്ദേഹത്തിനൊരു പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യന്‍ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. കെഎല്‍ രാഹുലും പന്തും കീപ്പര്‍മാരായി പരിഗണിക്കുന്നുണ്ടെങ്കിലും ധോണിയുടെ കീപ്പിംഗ് മികവിനടുത്തെത്താന്‍ ഇവര്‍ക്കായിട്ടില്ല.
എതിരാളികള്‍ പോലും ആരാധിക്കുന്ന ധോണിയുടെ കരിയറിലൂടെ ഒന്ന് നോക്കാം.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 6 വര്‍ഷത്തിനുശേഷം എംഎസ് ധോണി ഏകദിന, ടി 20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയൊരു ശൂന്യതയാണ് ഉണ്ടാക്കുന്നത്. 2019 ലോകകപ്പ് സെമി ഫൈനലിലാണ് ഇന്ത്യയ്ക്കായി ധോണി അവസാനമായി കളിച്ചത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് ധോണി തന്റെ വിശിഷ്ട ഇന്ത്യ കരിയര്‍ അവസാനിപ്പിച്ചത്.
വ്യക്തിഗത വിവരം
മഹേന്ദ്ര സിങ് ധോണിയെന്ന എം എസ് ധോണി 1981 ജൂലൈ ഏഴിന് റാഞ്ചിയിലാണ് ജനിച്ചത്. 5 അടി 11 ഇഞ്ചാണ് ധോണിയുടെ ഉയരം. വലം കൈബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ധോണിയുടെ ഭാര്യ സാക്ഷി ധോണി. മകള്‍ സിവ. ഏകദിന അരങ്ങേറ്റം 2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരേ. ടി20യിലെ അരങ്ങേറ്റം 2006 ഡിസംബര്‍ 1ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ.
കരിയര്‍
90 ടെസ്റ്റില്‍ നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സ്. ഇതില്‍ 6 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും. ഉയര്‍ന്ന സ്കോര്‍ 224. 350 ഏകദിനത്തില്‍ നിന്ന് 50.58 ശരാശരിയില്‍ 10733 റണ്‍സ്. ഇതില്‍ 10 സെഞ്ച്വറിയും 73 അര്‍ധ സെഞ്ച്വറിയും. ഉയര്‍ന്ന സ്കോര്‍ 183. 98 ടി20യില്‍ നിന്ന് 37.6 ശരാശരിയില്‍ 1617 റണ്‍സ്.രണ്ട് അര്‍ധ സെഞ്ച്വറി. 190 ഐപിഎല്ലില്‍ നിന്നായി 42.21 ശരാശരിയില്‍ 4432 റണ്‍സ്. 23 അര്‍ധ സെഞ്ച്വറി.
അവാര്‍ഡുകള്‍
- ഏകദിനത്തിലെ പ്ലേയര്‍ ഓഫ് ദി ഇയര്‍ രണ്ട് തവണ (2008,2009)2. 2009ല്‍ പത്മശ്രീ3. 2007-2008 സീസണിലെ പ്രകടനത്തിന് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം
- 2011 ആഗസ്റ്റില്‍ ഡീ മോണ്ട്ഫോര്ട്ട് യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്
- 2018ല്‍ പത്മഭൂഷണ്‍ പുരസ്കാരം
നായകനെന്ന നിലയിലെ നേട്ടങ്ങള്‍
നായകനെന്ന നിലയിലെ നേട്ടങ്ങള്‍
- 2007 ടി20 ലോകകപ്പ് കിരീടം
- 2010,2016 ഏഷ്യാ കപ്പ് കിരീടം
- 2011ല്‍ ഐസിസി ഏകദിന ലോകകപ്പ്
- 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം
ഏകദിനത്തിലെ പ്രധാന റെക്കോഡുകള്‍
- ഇന്ത്യക്ക് കൂടുതല്‍ ഏകദിനം സമ്മാനിച്ച നായകന്,100ന് മുകളില്‍ ഏകദിന വിജയം നേടുന്ന മൂന്നാമത്തെ നായകന്
- ആറാം നമ്പറില്‍ കൂടുതല്‍ ഏകദിന റണ്‍സ് (4031)
- ഏകദിനത്തില്‍ 200 സിക്സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരവും അഞ്ചാമത്തെ അന്താരാഷ്ട്ര താരവും
- വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (183)
- ഏകദിനത്തില്‍ ഒരു ഇന്നിങ്സിലും (6) കരിയറിലും (432) കൂടുതല്‍ പുറത്താക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍
- ഏകദിനത്തില്‍ കൂടുതല്‍ സ്റ്റംപിങ് (120)
- 300 ഏകദിന ക്യാച്ച് നേടുന്ന ആദ്യ ഇന്ത്യനും നാലാമത്തെ വിക്കറ്റ് കീപ്പറും
ടി20 റെക്കോഡുകള്‍
- നായകനെന്ന നിലയില്‍ കൂടുതല്‍ ജയം (41)
- നായകനായി കൂടുതല്‍ ടി20 മത്സരം (72)
- വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍ (87)
- തുടര്‍ച്ചയായി കൂടുതല്‍ ടി20 ഇന്നിങ്സ് (84)
- വിക്കറ്റ് കീപ്പറായി കൂടുതല്‍ ക്യാച്ച് (54)