മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഭാഗമായതിനെ തുടർന്ന് മലപ്പുറം ജില്ല കളക്ടർ കെ ഗോപാലകൃഷ്ണൻ ക്വാറന്റൈനിൽ. രക്ഷാപ്രവർത്തനത്തിന് പോയ 42 ഓളം പോലീസുകാരും 72 അഗ്നിസേന ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട് .
വിമാന അപകടത്തിൽ മരിച്ച ഒരാൾക്കും പരിക്കേറ്റ ഒരാൾക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. രക്ഷ പ്രവർത്തനം നടത്തിയ നാട്ടുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു.
അതേ സമയം അപകടത്തെ തുടർന്ന് വലിയ വിമാനങ്ങളുടെ ലാൻഡിംഗിന് കരിപ്പൂർ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഡിജിസിഎയുടെ തീരുമാനത്തെ തുടർന്ന് ജിദ്ദയിൽ നിന്ന് കരിപ്പൂരിലെക്ക് സർവീസ് നടത്തേണ്ട സൗദി എയർ ലൈൻസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുനക്രമീകരിച്ചു.