കോട്ടയം: ജില്ലയൽ 139 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 110 പേർക്ക് സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. 29പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ ഏറ്റവും കൂടതൽ പേർ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽനിന്നുള്ളവരാണ്- 30 പേർ. ഇതിനു പുറമെ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15 പേരും ഏറ്റുമാനൂർ സ്വദേശികളാണ്.
അതിരമ്പുഴയിൽ സമ്പർക്കം മുഖേന 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 489 ആയി. ഇതുവരെ ആകെ 1653 പേർക്ക് രോഗം ബാധിച്ചു. 1161 പേർ രോഗമുക്തരായി. ഇന്ന് 858 പരിശോധനാ ഫലങ്ങളാണ് വന്നത്. പുതിയതായി 527 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതേസമയം ജില്ലയിലെ 87 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നു.
ഇന്ന് പുതുതായി എരുമേലി ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.
നിലവിൽ ജില്ലയിൽ 22 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 87 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. പട്ടിക ചുവടെ
(തദ്ദേശ ഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)
മുനിസിപ്പാലിറ്റികൾ
1.കോട്ടയം മുനിസിപ്പാലിറ്റി-11, 21,28, 30,32, 46,48
2.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- എല്ലാ വാർഡുകളും
3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37
4.വൈക്കം മുനിസിപ്പാലിറ്റി-21, 24, 25
ഗ്രാമപഞ്ചായത്തുകൾ
5.പാറത്തോട് -8, 9
6.ഉദയനാപുരം- 17
7.ടിവി പുരം-11, 12
- മറവന്തുരുത്ത്-1
9.വാഴപ്പള്ളി- 11, 12,
10.പായിപ്പാട് -7, 8, 9, 10, 11
11.കുറിച്ചി- 1,4, 19, 20
12.മാടപ്പള്ളി-18
13.കാണക്കാരി- 3
14.തൃക്കൊടിത്താനം- 15
15.തലയാഴം- 14
16.എരുമേലി-1, 20
17.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22
18.മുണ്ടക്കയം-12
19.അയർക്കുന്നം-15
- പനച്ചിക്കാട് -6
- കങ്ങഴ-6
22.മീനടം-2, 3