ന്യൂഡൽഹി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വൈദ്യുതി നിരക്ക് ഇളവിന്
അര്‍ഹരല്ലെന്ന് സുപ്രീം കോടതി. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാണിജ്യ നിരക്കിൽ വൈദ്യുതി നൽകിയാൽ മതിയെന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വിജ്ഞാപനം ശരിവച്ചായിരുന്നു സുപ്രീം കോടതി വിധി.
സർക്കാർ, എയ്ഡഡ് കോളേജുകൾക്ക് സമാനമായി സ്വകാര്യ – സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഗാർഹികേതര നിരക്കിൽ കുറഞ്ഞ തുകയേ ഈടാക്കാവൂ എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ തുക ഈടാക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തിൽ പിഴവില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്ക അവസ്ഥയിലുള്ള വിദ്യാർഥികളാണ് സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. നികുതി ദായകന്റെ പണം കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഈ ആനുകൂല്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കെഎസ്ഇബി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.