വോ​ട്ട​ർ പ​ട്ടി​ക: ഹൈക്കോടതി വി​ധി​ക്കെ​തി​രേ അപ്പീലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ​ഡ​ല്‍​ഹി: കഴിഞ്ഞ വർഷം നടന്ന ​ലോ​ക്സ​ഭാ ഇ​ല​ക്ഷ​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക തദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ടി​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സംസ്ഥാന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി.
2015 ലെ ​വോ​ട്ട​ർ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നു​ള്ള സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് അ​പ്പീ​ൽ.

പു​തി​യ വോ​ട്ട​ർ​പ​ട്ടി​ക നി​ല​വി​ലു​ണ്ടാ​യി​ട്ടും പഴയ ​വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ല​ക്ഷ​ൻ ന​ട​ത്താ​നു​ള്ള സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം ചോ​ദ്യം​ചെ​യ്തു ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തേ സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ ഹ​ർ​ജി​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ അ​നു​വ​ദി​മായിരുന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ വിധി.

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ത​യാ​റാ​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക 2020 ഫെ​ബ്രു​വ​രി ഏ​ഴി​ന് പു​തു​ക്കി​യി​രു​ന്നു. ഈ ​പു​തു​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​ന​മി​റ​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. 

2015 ലെ ​ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​വേ​ണ്ടി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വോ​ട്ട​ർ​പ​ട്ടി​ക ത​യാ​റാ​ക്കി​യ​ശേ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​വേ​ണ്ടി വോ​ട്ട​ർ പ​ട്ടി​ക കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പു​തു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഏ​റ്റ​വും പു​തി​യ ഈ ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ൽ ഇ​പ്പോ​ൾ യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ പേ​രു​ക​ൾ മാ​ത്രം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ത്താ​ൽ മ​തി​യെ​ന്നു ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ​ഴ​യ വോ​ട്ട​ർ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ത്ത​വ​ർ​ക്ക് വീ​ണ്ടും പേ​രു ചേ​ർ​ക്കേ​ണ്ട സ്ഥി​തി വ​രു​മെ​ന്നും ഇ​തു വോ​ട്ട​ർ​മാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​മെ​ന്നും ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു.