ന്യൂഡെൽഹി: പ്രശസ്ത ഹിന്ദി സീരിയൽ താരം സമീർ ശർമയെ (44) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബയിലെ അദ്ദേഹത്തിന്റെ തന്നെ അപ്പാർട്ട്മെന്റിൽ ആണ് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ട്മെന്റിന്റെ അടുക്കളയിലെ സീലിങ്ങിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. അപ്പാർട്ട്മെന്റ് കാവൽക്കാരൻ ആണ് മൃതദേഹം ആദ്യം കണ്ടെത്തിയത്.
അടുത്തിടെയാണ് സമീർ ഈ അപ്പാർട്ട്മെന്റ് വാടകക്ക് എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ അവസ്ഥ കണ്ടാൽ രണ്ട് ദിവസം മുമ്പ് അദ്ദേഹം ആത്മഹത്യ ചെയ്തതായി സംശയിക്കുന്നുവെന്ന് മുംബൈ മിറർ റിപ്പോർട്ടിൽ പോലീസ് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പുകളൊന്നും സ്ഥലത്ത് കണ്ടെത്തിയിട്ടില്ല. ആത്മഹത്യ തന്നെയാണെന്ന് ആണ് പ്രാഥമിക നിഗമനം. നിലവില്‍ യെ റിഷ്ദ ഹെ പ്യാര് കാ എന്ന പരമ്പരയില്‍ അഭിനയിച്ചുവരുകയായിരുന്ന സമീർ കഹാനി ഖര് ഖര് കീ, ക്യൂ കീ സ്ലാസ് ബീ, കബി ബഹു ദീ എന്നീ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.