കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ഉയര്‍ച്ച. പവന് 120 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 40280 രൂപയിലേക്കു കുതിച്ചു. ഗ്രാമിനു 15 രൂപ കൂടി 5035 രുപയായി. മൂന്നു ദിവസത്തിനു ശേഷമാണ് സ്വര്‍ണ വില വീണ്ടും കൂടിയിരിക്കുന്നത്.
ഓഗസ്റ്റ് ഒന്നിനാണ് സ്വര്‍ണവില 40160 രൂപയിലെത്തിയത്. കേരളത്തില്‍ സ്വര്‍ണ വിലയുടെ ചരിത്രത്തില്‍ തന്നെ ഏക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിനു 1976.36 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യന്‍ വിപണിയിലും സ്വര്‍ണം റെക്കോര്‍ഡ് നേട്ടം തുടരുകയാണ്. 10 ഗ്രാമിനു 53,865 രൂപയിലാണ് വ്യാപാരം.
വര്‍ധിച്ചു വരുന്ന കൊറോണ വൈസ് പ്രതിസന്ധിയില്‍ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള ആശങ്കകള്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണത്തിന്റെ ഡിമാന്റ് ഇത്തരത്തില്‍ ഉയര്‍ന്നതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള ഉത്തേജക നടപടികളും പലിശനിരക്ക് കുറക്കലുമാണ് സ്വര്‍ണത്തിന്റെ വില ഉയരാനുള്ള മറ്റൊരു കാരണമായി വിദഗ്ധര്‍ പറയുന്നു.