പാരീസ്: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നൽകുന്ന പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ (നിരീക്ഷണപട്ടിക ) നിലനിര്‍ത്താന്‍ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സി (എഫ്എടിഎഫ്) ന്റെ യോഗത്തിൽ തീരുമാനം.
ഭീകരസംഘടനകൾക്കുള്ള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുമുള്ള അന്താരാഷ്‌ട്ര കൂട്ടായ്മയാണ് എഫ്എടിഎഫ്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.
പാക്കിസ്ഥാൻ സ്വീകരിച്ച ഭീകരവിരുദ്ധ നടപടികൾ യോഗത്തിൽ അവതരിപ്പി ച്ചെങ്കിലും തൃപ്തികരമല്ലെന്ന നിലപാടാണ് അംഗങ്ങളെടുത്തത്. പാക് മന്ത്രി ഹമദ് അസ്ഹറിന്‍റെ സാന്നിധ്യത്തിലായിരുന്നു വിലയിരുത്തൽ.
മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കർ ഇ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയീദിന് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി 11 വർഷം തടവുശിക്ഷ വിധിച്ചത് കഴിഞ്ഞയാഴ്ചയാണ്. എഫ്എടിഎഫിനെയും പാശ്ചാത്യ രാജ്യങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ഗ്രേ ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാക് കോടതി തടവുശിക്ഷ വിധിച്ചതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ നീക്കത്തിനാണ് തിരിച്ചടി ലഭിച്ചത്.
ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെടാൻ പാകിസ്താന് 39 ൽ 12 വോട്ടുകൾ ലഭിക്കണം.
2018 ജൂണിലാണ് എഫ്എടിഎഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.