ഫി​ൻ​ലൻ​ഡി​ൽ മാതാപിതാക്കൾക്ക് പ്ര​സ​വാ​വ​ധി

ഹെൽസിങ്കി: രാജ്യത്ത് അച്ഛന്മാർക്കും പ്രസവാവധി നൽകാൻ ഫിൻലാൻഡ് സർക്കാർ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പുതിയ നിയമം കൊണ്ടുവരും.

കുട്ടികളുണ്ടായാൽ അച്ഛനും അമ്മയ്ക്കും കൂടി 14 മാസം അവധി ലഭിക്കും. ഇത് ഒരുമിച്ച് ഒരേസമയം എടുക്കാം. അല്ലെങ്കിൽ ഏഴുമാസം ഇരുവർക്കുമായി വീതിച്ചെടുക്കാം. സെപ്റ്റംബറോടെ നിയമം നിലവിൽ വരും. വൻ സ്വീകാര്യതയാണ് ബില്ലിന് ലഭിച്ചിരിക്കുന്നത്. കുഞ്ഞിനെ വളർത്തൽ അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല കുട്ടായ ചുമതലയാണെന്ന സന്ദേശമാണ് ഈ നിയമത്തിലൂടെ സർക്കാർ നൽകുന്നത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുപ്പത്തിനാലുകാരിയായ സന്ന മരീൻ ആണ് ഫിൻലൻഡിന്‍റെ പ്രധാനമന്ത്രി.