Home Entertainment നടി ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത കേസിൽ പ്രതികളെല്ലാം പിടിയിലായി; കുറ്റപത്രം ഉടൻ

നടി ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത കേസിൽ പ്രതികളെല്ലാം പിടിയിലായി; കുറ്റപത്രം ഉടൻ

0

കൊച്ചി: സിനിമാതാരം ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പോലീസ്. നടിയെ ബ്ലാക്മെയിൽ ചെയ്ത കേസിലെ എല്ലാ പ്രതികളും പിടിയിലായതായി പോലീസ് അറിയിച്ചു. പ്രതികളുടെ ബന്ധുക്കളായ രണ്ടു സ്ത്രീകൾക്ക്‌ കേസിലുള്ള പങ്ക് അന്വേഷിച്ചു വരികയാണ്.

കഴിഞ്ഞ മാസം 24 നാണു ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച കേസിൽ നാലു യുവാക്കൾ പിടിയിലായത്. ഷംന കാസിമിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് തൃശൂർ സ്വദേശികൾ ആയ നാല് പേരും പിടിയിലായത്. ഇതിന് പിന്നാലെയാണ് റഫീഖും ഷെരീഫും ഉൾപെടെ ബാക്കി പ്രതികളും പിടിയിൽ ആവുന്നത്. കേസിൽ ഇത് വരെ 9 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

നിലവിൽ പിടിയിലായ 9 പ്രതികളെ ഉൾപെടുത്തി കുറ്റപത്രം സമർപ്പിക്കാൻ ആണ് തീരുമാനം. ഷംന കാസിം കേസ് പുറത്ത് വന്നതോടെ പ്രമുഖ മോഡൽ ഉൾപെടെ 9 പേരാണ് കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് വന്നത്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here