Home Covid-19 കേരളത്തിൽ ഒരു കൊറോണ മ​ര​ണം കൂടി; മ​രി​ച്ചത് ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി

കേരളത്തിൽ ഒരു കൊറോണ മ​ര​ണം കൂടി; മ​രി​ച്ചത് ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒരു കൊറോണ മ​ര​ണം കൂടി. ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​ (56) നാണ് മ​രി​ച്ചത്. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം.

കുഴഞ്ഞുവീണതിനെ തുടർന്ന് ആദ്യം കളിയിക്കാവിളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വൃക്കരോഗത്തിന് ചികിത്സ തേടിയിരുന്ന ജയചന്ദ്രൻ ഡയാലിസിനും വിധേയനായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് മാത്രം കൊറോണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. കൊറോണ ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് 43 പേരാണ് ഇതുവരെ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here