മുംബൈ: കൊറോണ ബാധിച്ച് മൂംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂര്‍ കാക്കശേരി പാഴിയാട്ട് മനയില്‍ രാമന് ആണ് മരിച്ചത്. മുംബൈയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നിലവില്‍ സംസ്ഥാനത്ത് കൊറോണ മരണം 10000 കടന്നു.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് നിലവില്‍ എറ്റവും കൂടുതല്‍ കൊറോണ ബാധ. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്കു ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് 24 മണിക്കുറിനിടെ 32695 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 606 പേരോളം 24 മണിക്കുറിനുള്ളില്‍ രാഗബാധ മൂലം മരിച്ചു. ഔദ്യോഗിക കണക്കനുസരിച്ചു 24915 പേരാണ് ഇതിനകം രോഗബാധ മൂലം മരിച്ചത്.