ഒന്നരക്കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ മൂന്നു പേർ പിടിയിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണ വേട്ട. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും മൂന്ന് യാത്രക്കാരില്‍ നിന്നായാണ് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടി.പി. ജിഷാര്‍, കോടഞ്ചേരി സ്വദേശി അബ്ദുള്‍ ജലീല്‍, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരെയാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിമാനത്താവളത്തില്‍ നിന്നും പിടി കൂടിയത്.

അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം ഒളിച്ചു കടത്തിയത്. പിടിയിലായ മൂവരൂം വിദേശത്തു നിന്നും വന്നവരാണ്.