കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ്. കോണ്‍ഗ്രസും ലീഗും പിന്തുണ ഉറപ്പ് നല്‍കിയെന്ന് പി ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗം രാജിവെക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നെന്നും ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതെന്നും ജോസഫ് പറഞ്ഞു. യുഡിഎഫിന്‍റെ അനുമതിയോടെയാണ് പ്രമേയം കൊണ്ടുവരുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട യുഡിഎഫ് നിര്‍ദ്ദേശം പാലിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കോണ്‍ഗ്രസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജി നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ജോസ് വിഭാഗത്തിന്‍റെ മറ്റ് ആവശ്യങ്ങള്‍ രാജിക്ക് ശേഷം പരിഗണിക്കാമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന് ഒരാഴ്ച മുമ്പ് യുഡിഎഫ് നിര്‍ദ്ദേശിച്ചിട്ടും നടപ്പാകാത്തതിന്‍റെ അതൃപ്തിയിലാണ് കോണ്‍ഗ്രസ്.
എന്നാല്‍ രാജിക്ക് മുമ്പ് മറ്റ് ചില ധാരണകള്‍ കൂടി ഉണ്ടാകണമെന്ന നിലപാടാണ് ജോസ് കെ മാണിക്ക്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ ജോസ് ജോസഫ് വിഭാഗങ്ങളുടെ സീറ്റടക്കം ധാരണയായിട്ട് രാജിവെക്കാം എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്.