കേ​ര​ള സൈ​ഗാ​ള്‍ പാ​പ്പു​ക്കു‌​ട്ടി ഭാ​ഗ​വ​ത​ര്‍ അ​ന്ത​രി​ച്ചു

കൊ​ച്ചി: സം​ഗീ​ത​ജ്ഞ​നും ന​ട​നു​മാ​യ പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ര്‍ അ​ന്ത​രി​ച്ചു. 107 വ​യ​സാ​യി​രു​ന്നു. എറണാകുളം പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. കേരള സൈഗാൾ എന്നാണ് പാപ്പുക്കുട്ടി ഭാഗവതര്‍ അറിയപ്പെട്ടിരുന്നത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരിരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു.

ത​ന്‍റെ ഏ​ഴാ​മ​ത്തെ വ​യ​സി​ല്‍ വേ​ദ​മ​ണി എ​ന്ന സം​ഗീ​ത​നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം അ​ര​ങ്ങി​ലെ​ത്തി​യ​ത്. 1913 മാര്‍ച്ച് 29ന് കൊച്ചി വൈപ്പിന്‍കരയില്‍ മൈക്കിള്‍-അന്ന ദമ്പതികളുടെ മകനായാണ് പാപ്പുക്കുട്ടി ഭാഗവതര്‍ ജനിച്ചത്. ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീത നാടകത്തില്‍ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നീട് ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍റെ മിശിഹാചരിത്രം എന്ന നാടകത്തില്‍ യേശുദാസിന്‍റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം മഗ്ദലന മറിയത്തെ അവതരിപ്പിച്ച ഭാഗവതര്‍ പിന്നീട് ഇതേ നാടകത്തില്‍ സ്നാപക യോഹന്നാനെയും അവതരിപ്പിച്ച് ജനശ്രദ്ധ നേടി. തുടര്‍ന്ന് മുപ്പത്തിയേഴോളം നാടകങ്ങളില്‍ അഭിനയിച്ചു.

മാ​യ, സ​മ​ത്വം സ്വാ​ത​ന്ത്ര്യം, തെ​രു​വു​തെ​ണ്ടി, ക​മ്യൂ​ണി​സ്റ്റ് അ​ല്ല, ഭാ​ഗ്യ​ച​ക്രം, ഇ​ണ​പ്രാ​വു​ക​ള്‍, ചി​രി​ക്കു​ന്ന ചെ​കു​ത്താ​ന്‍, പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് തു​ട​ങ്ങി നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലാ​യി പ​തി​ന​യ്യാ​യി​രം വേ​ദി​ക​ളി​ല്‍ നാ​ട​കം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​രു​പ​ത്ത​ഞ്ചോ​ളം സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. ആ​ര്‍​ട്ടി​സ്റ്റ് പി.​ജെ. ചെ​റി​യാ​ന്‍റെ ‘മി​ശി​ഹാ​ച​രി​ത്ര’​ത്തി​ല്‍ മ​ഗ്ദ​ല​ന മ​റി​യ​ത്തി​ന്‍റെ വേ​ഷ​മി​ട്ടാ​ണ് പ്രൊ​ഫ​ഷ​ണ​ല്‍ ന​ട​നാ​വു​ന്ന​ത്. 2010ല്‍ ​ദി​ലീ​പ് നാ​യ​ക​നാ​യ “മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട്’ എ​ന്ന സി​നി​മ​യി​ലാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി പി​ന്ന​ണി പാ​ടി​യ​ത്. ന​ട​ന്‍ മോ​ഹ​ന്‍​ജോ​സ്, സം​വി​ധാ​യകന്‍ കെ.​ജി. ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ​യ​യും ഗാ​യി​ക​യു​മാ​യ സെ​ല്‍​മ, സാബു ജോസ് എന്നിവര്‍ മ​ക്ക​ളാ​ണ്.

പാപ്പുക്കുട്ടി നൂറാംവയസില്‍ കച്ചേരി നടത്തി ലിംക ബുക്ക് ഒാഫ് റെക്കോര്‍ഡ്സിലും ഇടം നേടി പ്രായത്തെ ഇതുവരെ പാട്ടുകൊണ്ടതി ജീവിച്ചു പാപ്പുക്കുട്ടി ഭാഗവതര്‍.

പ്രായംമറന്നു പാടിയ ഭാഗവതര്‍ നൂറാം വയസിനെ അവിസ്മരണീയമാക്കിയത് കൊച്ചിക്കാര്‍ക്ക് മുമ്പില്‍ കച്ചേരി നടത്തിയായിരുന്നു. പ്രസന്നയില്‍ തുടങ്ങി വൈസ്ചാന്‍സിലര്‍ വരെ നീളുന്ന 25 സിനിമകള്‍ . ഇതിനിടെ സത്യനും നസീറിനും വേണ്ടി ഒട്ടേറെ സിനിമകളില്‍ പാടി. ഒരുകാലത്ത് അഭിനയവും പിന്നെ പാട്ടും കൂട്ടാക്കി ഭാഗവര്‍ ഇതുവരെ മലയാളികളെ രസിപ്പിച്ചുകൊണ്ടേയിരുന്നു.
മുട്ടത്തുവര്‍ക്കിയുെട പാടാത്തപൈങ്കിളി കഥാപ്രസംഗരൂപത്തിലാക്കി 250 വേദികളില്‍ അവതരിപ്പിച്ചു. സംഗീതനാടക അക്കാദമി അവാര്‍ഡും ഫെലോഷിപ്പുമടക്കം ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.