മലയാളി നഴ്സ് ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു

ന്യുഡെൽഹി: മലയാളി ആരോഗ്യ പ്രവർത്തക ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു.
തിരുവല്ല ഓതറ സ്വദേശിയായ റേച്ചൽ ജോസഫ് ( 46) ആണ് മരിച്ചത്. ഡെൽഹി റോക്ക്‌ലാന്റ് ആശുപത്രി ജീവനക്കാരിയായ ഇവർ ബ്ലഡ് ബാങ്ക് വിഭാഗത്തിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയായിരുന്നു.

ഡെൽഹിയിലെ തുഗ്ലക്ബാധിലായിരുന്നു താമസിച്ചിരുന്നത്. ഭർത്താവിനും മകനോടും ഒപ്പമായിരുന്നു താമസം. ഇന്നലെ കൊറോണ സ്ഥിരീകരിച്ച റേച്ചൽ ഇന്ന് പുലർച്ചെ അഞ്ചോടെയാണ് മരിച്ചത്.