പിണറായിയുടെ മകൾ വീണയും മുഹമ്മദ്‌ റിയാസും ഇന്ന് വിവാഹിതരാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഡോ. ടി വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡൻ്റ് മുഹമ്മദ്‌ റിയാസും തമ്മിലുള്ള വിവാഹം രാവിലെ 10.30 ന് ക്ലിഫ് ഹൗസിൽ നടക്കും.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം.ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം.

എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്. ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് പിണറായി വിജയന്‍റെ മകൾ വീണ.