Home Entertainment നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നൂറിലധികം മദ്യകുപ്പികള്‍ ; കൈയോടെ പിടികൂടി ചെങ്കൽപ്പേട്ട് പോലീസ്

നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നൂറിലധികം മദ്യകുപ്പികള്‍ ; കൈയോടെ പിടികൂടി ചെങ്കൽപ്പേട്ട് പോലീസ്

0

ചെന്നൈ: നടിയുടെ കാറിൽ നിന്ന് മദ്യകുപ്പികൾ പിടികൂടി. നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നിന്നാണ് നൂറിലധികം മദ്യകുപ്പികള്‍ പൊലീസ് പിടികൂടിയത്. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ചാണ് മദ്യം പിടികൂടിയത്.

മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു. കാറിന്റെ ഡ്രൈവർ സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂർ പൊലീസാണ് മദ്യകുപ്പികൾ പിടികൂടിയത്.

തെന്നിന്ത്യയില്‍ എന്നും താരമൂല്യമുള്ള നായികയാണ് രമ്യ കൃഷ്ണന്‍. ഒരുകാലത്ത് ഏറെ മികച്ച വേഷങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ചെയ്തിട്ടുള്ള രമ്യ. ഇപ്പോള്‍ നായികേതര കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയയാണ്.

മികച്ച വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം ഗ്ലാമര്‍ വേഷങ്ങളോടും ഇഷ്ടക്കേടു കാണിയ്ക്കാത്ത രമ്യയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്. ഇതുവരെ വിവിധ ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഈ താരം തമിഴ്‌നാട്ടിലാണ് ജനിച്ചത്. ചെറുപ്രായത്തിലേ നൃത്തത്തില്‍ നൈപുണ്യം നേടിയ രമ്യ പതിമൂന്നാമത്തെ വയസ്സിലാണ് വെള്ളിത്തിരയില്‍ എത്തിയത്.

മലയാളത്തില്‍ രമ്യ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളിലാണ്. ഇതില്‍ അഹം, അനുരാഗി പോലുള്ള ചിത്രങ്ങള്‍ എടുത്തു പറയേണ്ടതാണ്. തമിഴില്‍ ഇറങ്ങിയ വെള്ളൈ മനസ് എന്ന ചിത്രത്തിലാണ് രമ്യ ആദ്യമായി അഭിനയിച്ചത്. പതിമൂന്നാം വയസ്സിലായിരുന്നു രമ്യയുടെ അരങ്ങേറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here