ഒരു ഇന്ത്യൻ ട്രൈപോഡ് അപാരത; ഓൺലൈൻ ക്ലാസ് ഷൂട്ട്

പൂനെ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂളുകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളാണ് ഏക ആശ്രയം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമായിരുന്നു ടീച്ചറിന്റെ ഓൺലൈൻ ക്ലാസ് ഷൂട്ട്,
പുനെയിൽ നിന്നുള്ള ഒരു അധ്യാപിക മൗമിതയുടെ ക്ലാസാണ് സോഷ്യൽ മീഡിയ കീഴടക്കിയത്.

കുട്ടികൾക്ക് ഓൺലൈനായി ക്ലാസ് എടുക്കണം. എന്നാൽ, ക്യാമറ വയ്ക്കാനുള്ള ട്രൈപോഡ് ഇല്ല. ഒരു ഹാംഗർ, നീളമുള്ള തുണികഷണങ്ങൾ, ഒരു കസേര ഇത്രയും കൊണ്ട് ഒരു താൽക്കാലിക ട്രൈപോഡ് ഉണ്ടാക്കിയ മൗമിതയാണ് സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങിയത്. ഒറ്റനോട്ടത്തിൽ ഫോൺ ഒരു തൊട്ടിലിൽ ഇരിക്കുകയാണെന്നേ തോന്നൂ.

മൗമിത തന്നെയാണ് തന്റെ ലിങ്ക്ഡ് ഇൻ അക്കൗണ്ടിൽ ഈ ചിത്രം ഷെയർ ചെയ്തത്. ‘ട്രൈപോഡ് ഒന്നും കിട്ടാത്തതു കൊണ്ട് വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസ് എടുക്കുന്നതിനു വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ താൽക്കാലിക ഇന്ത്യൻ ട്രൈപോഡ്’ – എന്ന് പറഞ്ഞുകൊണ്ടാണ് മൗമിത ചിത്രം ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ചത്. ചിത്രം വൈറലായതോടെ അധ്യാപികയ്ക്ക് ഏറെ പേരാണ് അഭിനന്ദനം അറിയിച്ച് രം​ഗത്ത് വന്നത്.