ഗിറ്റെഗ: ഹൃദയാഘാതത്തെത്തുടർന്ന് ബുറുണ്ടി പ്രസിഡന്റ് പിരെ കുറുൻസിസെ (55) അന്തരിച്ചു. ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച പിരെ കുറുൻസിസെയുടെ നില മെച്ചപ്പെട്ടിരുന്നു. പക്ഷേ, അപ്രതീക്ഷിതമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവൻ കവരുകയായിരുന്നു.
15 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ശേഷം ഈ ആഗസ്റ്റിൽ സ്ഥാനമൊഴിയാനിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.