ചണ്ഡിഗഡ്: അമേരിക്കയിലേക്ക് നിയമ വിരുദ്ധമായി ആളുകളെ അയച്ചതിന് ഹരിയാനയിൽ 11 പേർ അറസ്റ്റിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു.
അമേരിക്കയിൽനിന്നും നാടുകടത്തപ്പെട്ട ഹരിയാന സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. 139 പരാതികളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളിൽനിന്നും കാറുകളും 10.52 ലക്ഷം രൂപയും പിടിച്ചെടുത്തുവെന്നും അനിൽ കൂട്ടിച്ചേർത്തു.
നിയമവിരുദ്ധമായി അമേരിക്കയിലെത്തി പിടിയിലായ 160 ഇന്ത്യക്കാരെയാണ് കഴിഞ്ഞ മേയിൽ നാടുകടത്തിയത്. മേയ് 19ന് പഞ്ചാബിലെ അമൃത്സറിലെത്തിയ സംഘത്തിൽ 76 പേർ ഹരിയാന സ്വദേശികളായിരുന്നു. ഇവരാണ് പോലീസിൽ പരാതി നൽകിയത്.