വാഷിംഗ്ടൺ: യുഎസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധവുമായി ചൈന. ചൈനയ്ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നിർണ്ണായക ചർച്ച നടന്നിരുന്നു. ചർച്ചയിൽ ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ഇതിനെതിരെയാണ് ചൈന ഇപ്പോൾ പ്രതിഷേധം ഉന്നയിക്കുന്നത്.
നിലവിൽ ബ്രിട്ടന്‍, കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 ഉച്ചകോടിയിലെ അംഗങ്ങൾ. എന്നാൽ ലോകത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികള്‍ ജി 7 ഉച്ചകോടിയില്‍ ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും കാലപഴക്കം ചെന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയായിട്ടാണ് ജി 7 ഉച്ചകോടിയെ തോന്നിയതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉച്ചകോടിയിൽ അംഗങ്ങളാക്കണമെന്ന ആവിശ്യവും ട്രംപ് പ്രകടിപ്പിച്ചിരുന്നു.
2020 ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജി- 7 ഉച്ചകോടി കോറോണയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് ജി- 7 വിപുലീകരിക്കാൻ ട്രംപ് ശ്രമം നടത്തിയത്. ഒരിക്കൽ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേർക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്.
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതികൾ മുഖ്യ ചർച്ചാവിഷയമായിരുന്നു എന്നാണ് സൂചന. ആഭ്യന്തര സംഘര്‍ഷമുള്‍പ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം എത്രയും പെട്ടെന്ന് സാധാനരണ നിലയിലാകട്ടെ എന്നും ആശംസിച്ചു. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.