Home Uncategorized പുല്‍വാമയിൽ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

പുല്‍വാമയിൽ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചത്.

പുല്‍വാമയിലെ കങ്കന്‍ പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.

സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here