ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയ ശേഷമേ സിനിമ ഷൂട്ടിംഗ് തുടങ്ങൂ; ചലചിത്രസംഘടനകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ നൽകിയത് പ്രകാരം സിനിമ ഷൂട്ടിംഗ് പുനരാരംഭിക്കാൻ അനുമതി നൽകിയെങ്കിലും സിനിമാ ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്ന് ചലചിത്രസംഘടനകൾ വ്യക്തമാക്കി. ഇന്‍ഡോര്‍ ഷൂട്ടിങ്ങിനാണ് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാൽ ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയ ശേഷമേ ചിത്രീകരണം ആരംഭിക്കാനാകു എന്നു സംഘടനാ വ്യകതമാക്കി.

അതേസമയം ഈ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തു താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേരും. ജൂണ്‍ എട്ടിന് ശേഷം ഔട്ട്‌ ഡോർ ഷൂട്ടിംഗ്നു അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രവര്‍ത്തകര്‍.

26 ചിത്രങ്ങളാണ് ചിത്രീകരണം പൂർത്തിയാകാൻ അവസാനഘട്ടത്തിലെത്തിനിൽക്കുന്നത്. ഇവയടക്കമുള്ള സിനിമകളുടെ ചിത്രീകണം പുനഃരാരംഭിക്കാൻ ഔട്ട്‌ ഡോർ ഷൂട്ടിനുള്ള അനുമതി കൂടി ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സിനിമാമേഖല കടന്നുപോകുന്നത്. അതുകൊണ്ട് 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടന ആലോചിക്കുന്നത്.