അഹമ്മദാബാദിലും സൂറത്തിലും കൊറോണ കത്തി പടരുന്നു; ഇളവുകൾ നൽകി ഗുജറാത്ത്

അഹമ്മദാബാദ്: അഹമ്മദാബാദിലും സൂറത്തിലും കൊറോണ കത്തി പടരുന്നതിനിടെ ഇളവുകൾ നൽകാൻ ഗുജറാത്ത്:കേന്ദ്ര സർക്കാരിന്റെ പുതിയ ലോക് ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങളെ തുടർന്നാണ് കൊറോണ വ്യാപനത്തിനിടയിലും തിങ്കളാഴ്ച മുതൽ ഗുജറാത്തിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരിക. തിങ്കളാഴ്ച മുതൽ സംസ്ഥാന ഗതാഗത, സിറ്റി ബസുകൾ പുനരാരംഭിക്കും. സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും ഉൾകൊള്ളിച്ചു പ്രവർത്തനം ആരംഭിക്കും.

7 മുതൽ 7 വരെ ഉണ്ടായിരുന്ന കർഫ്യു രാത്രി 9 മുതൽ പുലർച്ചെ 5 വരെ യായി തുടരുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ലോക് ഡൗൺ എന്നതിന് പകരം അൺലോക്ക് എന്ന വാക്ക് ഉപയോഗിക്കും എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ അഹമ്മദാബാദിന്റെയും സൂറത്തിന്റെയും ഭാഗങ്ങൾ ഒഴികെയുള്ള മിക്ക പ്രദേശങ്ങളിലും ഇതിനകം തന്നെ ഇളവുകൾ നൽകി തുടങ്ങിയിരുന്നു.
ഈ പുതിയ അൺലോക്കിംഗ് ശ്രമത്തിൽ,
സാമ്പത്തിക തടസ്സങ്ങളൊന്നുമില്ലാതെ കൊറോണ വൈറസ് പ്രതിരോധം നടത്തേണ്ടതുണ്ട് അതിനാൽ മറ്റു പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരും എന്നും രൂപാനി കൂട്ടിച്ചേർത്തു.
സാമൂഹ്യ അകലം പാലിച്ചു കൊണ്ടും മാസ്ക് ധരിച്ചും മാർക്കറ്റുകൾ തുറക്കാം എന്നും അനുമതി ആയി.

അതേ സമയം ഗുജറാത്തിൽ 27 മരണങ്ങൾ കൂടി രേഖപ്പെടുത്തി. ആകെ 1,007 പേരാണ് സംസ്ഥാനത്ത് കൊറോണയിൽ മരിച്ചു. മഹാരാഷ്ട്രയ്ക്ക് ശേഷം 1,000 മരണനിരക്ക് കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്.