Home State എംപി വീരേന്ദ്രകുമാര്‍ ബഹുസ്വരതയിലെ നേതൃസാനിധ്യം: കര്‍ദിനാള്‍ ആലഞ്ചേരി

എംപി വീരേന്ദ്രകുമാര്‍ ബഹുസ്വരതയിലെ നേതൃസാനിധ്യം: കര്‍ദിനാള്‍ ആലഞ്ചേരി

0

കൊച്ചി: സര്‍വ്വാദരണീയനും പത്രപ്രവര്‍ത്തന നേതാവും രാഷ്ട്രമീമാംസകനും മാനേജ്‌മെന്റ് വിദഗ്ദനും ജനനേതാവുമായിരുന്ന എംപി വീരേന്ദ്രകുമാര്‍ എം. പി. യുടെ ആകസ്മിക നിര്യാണത്തില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി.

കേരളസംസ്‌കൃതിയും ഭാരതസംസ്‌കൃതിയും ഒന്നായ വ്യക്തിത്വമായിരുന്നു വിരേന്ദ്രകുമാറിന്റേത്. തികഞ്ഞ മനുഷ്യസ്‌നേഹി. ഭാരതത്തിന്റെ ബഹുസ്വരത ജീവിതത്തില്‍ ഉള്‍ക്കൊണ്ട അദ്ദേഹം തുറന്ന സംവാദങ്ങളിലും മതാന്തരസമ്പര്‍ക്കങ്ങളിലും നിറഞ്ഞ നേതൃസാനിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിസ്തൃതമായ വിജ്ഞാനസമ്പത്ത് വിതറുന്ന ലേഖനങ്ങളും ഗ്രന്ഥങ്ങളും അനുവാചകര്‍ക്ക് അനുഗ്രഹമായിരുന്നു.

കാലയവനികയ്ക്കുള്ളില്‍ മറയുന്നെങ്കിലും കേരള മനസ്സുകളില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മായാതെ നില്‍ക്കുമെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here