ന്യൂഡല്‍ഹി: സ്കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്കൂള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന ഒരുവിഭാഗം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം.
ഇത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു തീരുമാനവും എടുത്തിട്ടില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. മാര്‍ച്ച് 24നാണ് രാജ്യവ്യാപകമായി 21 ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിന് പിന്നാല മെയ് 3നും മെയ് 17നും ലോക്ക്ഡൗണ്‍ നീട്ടുകയായിരുന്നു.