മുംബൈ: മലയാള ആക്ഷൻ ത്രില്ലറായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്കും. നടനും നിർമ്മാതാവുമായ ജോൺ അബ്രഹാമിന്റെ ബാനർ ജെ എന്റർടൈൻമെന്റ് അയ്യപ്പനം കോശിയുടെ ‘ ഹിന്ദി റീമേക്ക് അവകാശം ഏറ്റെടുത്തതായി നിർമ്മാതാക്കൾ അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
സച്ചി രചനയും സംവിധാനവു ചെയ്ത് പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ കേന്ദ്ര കഥാപത്രങ്ങൾ ആയി അഭിനയിച്ച ചിത്രം ബോക്സ് ഓഫീസ് വൻ വിജയമായിരുന്നു.
ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നല്കി ഒരുക്കിയ ത്രില്ലിങ്ങ് ആയ ചിത്രമാണ് അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റര്ടെയ്ന്മെന്റ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങള്‍ക്ക് മികച്ച സിനിമ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്തത്.
കൊറോണ പ്രതിസന്ധിക്ക് ശേഷം ഹിന്ദി ചലച്ചിത്ര രംഗം കാര്യക്ഷമവും വിനോദപ്രദവുമായ പ്രോജക്ടുകളുമായി മുന്നേറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാൽ ഈ ചിത്രം വിജകരമായി തീരുമെന്നും ‘ജോൺ പറഞ്ഞു.
ചിത്രം തമിഴിലേക്കും, തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ബിജുമേനോന് അവതരിപ്പിച്ച അയ്യപ്പന് നായരുടെ വേഷത്തില്‍ നന്ദമൂരി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്ടൈന്മെന്റ്സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.