മുംബൈ – എറണാകുളം പ്രത്യേക ട്രെയിൻ ഇന്ന് പുറപ്പെടും

കൊച്ചി: മുംബൈ – എറണാകുളം ശ്രമിക് പ്രത്യേക ട്രെയിൻ ഇന്ന് ആറിന് പുറപ്പെടും. മുംബൈയിലെ താനെയിൽ നിന്നും പുറപ്പെട്ട ട്രെയിൻ നാളെ വൈകീട്ട് 3.30 ന എറണാകുളത്ത് എത്തും.
നേരത്തേ ഞായറാഴ്ച ആയിരുന്നു ട്രെയിൻ പുറപ്പെടാൻ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച്
മലയാളി സംഘടനകൾ 1600 പേരുടെ പട്ടിക തയ്യാറാക്കി നൽകിയിരുന്നു.

കേരളത്തിലേക്ക് പുറപ്പെടുന്ന ശ്രമിക് ട്രെയിനിനു ഒരു സ്റ്റോപ്പ് മാത്രമാണ് ഉള്ളത്. മുഴുവൻ യാത്രക്കാരെയും എറണാകുളത്ത് ആണ് പരിശോധിക്കേണ്ടി വരുക . എറണാകുളം കൂടാതെ കോഴിക്കോടും തൃശൂരും കൂടി അനുവദിച്ചാൽ അതികൃതർക്കും യാത്രക്കാർക്കും അത് ഒരുപോലെ സൗകര്യമാകും.

ശ്രമിക് ട്രെയിന് എത്തിച്ചേരുന്നവരുടെ സൗകര്യാർഥം മൂന്ന് സ്റ്റോപ്പുകൾ വരെ നൽകാൻ തടസ്സമില്ല. എന്നൽ കേരളം അങ്ങനെ ഒരു അവശ്യം മുന്നോട്ട് വച്ചിട്ടില്ല എന്ന് റെയിൽവേ അറിയിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.