മുംബൈ: കൊറോണ ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വർഗീസ് (56) ആണ് മരിച്ചത്.
കാന്തിവലിയിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് മത്തായി മരിച്ചത്. ഭാര്യ ഏലിയാമ്മ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ മൃതദേഹം മാറ്റാൻ ആരും സഹായിച്ചില്ല. മരിച്ച് ഒമ്പതു മണിക്കൂറിനു ശേഷമാണ് സ്രവ പരിശോധനാഫലം വന്നത്. അതുകഴിഞ്ഞാണ് കോർപ്പറേഷൻ ജീവനക്കാരെത്തി മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത്.
അതേ സമയം മുംബൈയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു.1026 പേർ രോഗ ബാധിതരായി മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം 50,000 കടന്നു. ഇതുവരെ 52,667 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.