പാലക്കാട് : പാലക്കാട് ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ പറഞ്ഞു. ജില്ലയിൽ ഇന്ന് 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചത് . ഇതിൽ ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളും നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് മന്ത്രി പറഞ്ഞത്.
10 മാസം പ്രായമായ കുട്ടിക്ക് ഉൾപ്പെടെയാണ് ഇന്ന് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റപ്പാലം, വരോട്, തോണിപ്പാടം, കാരാക്കുറുശ്ശി, കൊപ്പം, മണ്ണാർക്കാട് എന്നീ സ്ഥലങ്ങളിലാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
നിലവിൽ 53 പേർക്കാണ് പാലക്കാട് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് മുതല്‍ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞയാണ്. പാലക്കാട് അതിര്‍ത്തി ജില്ല എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആളുകള്‍ ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുണ്ട്. പ്രവാസികളായിട്ടുള്ള ആളുകൾ ഇനിയും വരും. വരണ്ടാ എന്ന് പറയാൻ കഴിയില്ലെന്നും, സംസ്ഥാനത്തിന് പുറത്ത് നിന്നും ധാരാളം പേർ വരുമെന്നും ശക്തമായ ജാഗ്രത വേണമെന്നും എ കെ ബാലൻ വ്യക്തമാക്കി
5 പേരില്‍ കൂടുതല്‍ ആളുകൾ കൂടാന്‍ പാടില്ല. രാത്രി 7 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ ആണ്. ആളുകള്‍ പുറത്തിറങ്ങരുത്. പരീക്ഷകള്‍ നാളെ തുടങ്ങാനിരിക്കെ നിര്‍ദേശങ്ങള്‍ കുട്ടികളും രക്ഷിതാക്കളും പാലിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു. പൊതുഗതാഗതം വർധിക്കുന്നതോടെ രോഗവ്യാപനം വർധിക്കുമെന്നും ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ചെയ്തത് പോലെ നിയന്ത്രണങ്ങളും ഇനി സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു