Home Local News മലയാളി നഴ്സ്‌ കുവൈറ്റിൽ കൊറോണ ബാധിച്ച്‌ മരിച്ചു

മലയാളി നഴ്സ്‌ കുവൈറ്റിൽ കൊറോണ ബാധിച്ച്‌ മരിച്ചു

0

കുവൈറ്റ് : കൊറോണ വൈറസ്‌ ബാധിച്ച്‌ കുവൈറ്റിൽ ചികിൽസയിലായിരുന്ന മലയാളി നഴ്സ്‌ മരിച്ചു. മാവേലിക്കര പുതുക്കളത്ത്‌ ജൈസൺ വില്ലയിൽ അന്നമ്മ ചാക്കോ (59)യാണ് മരിച്ചത്. അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സായ അന്നമ്മ കഴിഞ്ഞ മൂന്ന് ദിവസമായി കൊറോണ ബാധയെ തുടർന്ന് മുബാറക്ക്‌ അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണ്. പിതാവ്‌ മാവേലിക്കര വെട്ടിയാർ എം.ഓ. പത്രോസ്‌. മക്കൾ: സാറ ടെൺസൺ , തോമസ്‌ ജേക്കബ് (ഇരുവരും കുവൈറ്റ്) മൃതദേഹം കൊറോണ പ്രോട്ടോ കോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here