കുവൈറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റില്‍ കൊറോണ സ്ഥിരീകരിച്ചത് 900 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 20464 ആയി. പുതിയ കേസുകളില്‍ 264 പേര് ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6575 ആയി. 10 പേരാണ് ഇന്ന് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം 148 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 319 പേര് ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 144 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 301 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 53 പേര്‍ക്കും ജഹറയില് നിന്നുള്ള 83 പേര്‍ക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചു.