ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കാൻ അനുവദിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദിപ് സിംഗ് പൂരി. തിങ്കളാഴ്ച മുതൽ കാലിബ്രേറ്റഡ് രീതിയിൽ ആയിരിക്കും അഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുക എന്ന് മന്ത്രി ഹർദിപ് സിംഗ് പൂരി ട്വിറ്ററിൽ കുറിച്ചു.
മെയ് 25 മുതൽ എല്ലാ വിമാനത്താവളങ്ങളെയും വിമാനക്കമ്പനികളെയും പ്രവർത്തനത്തിന് തയ്യാറാവണമെന്ന് അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാർക്കായി മന്ത്രാലയം പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും പുരി പറഞ്ഞു.
ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ സ്പൈസ് ജെറ്റ് ലിമിറ്റഡ്, വിസ്താര, മാർക്കറ്റ് ഷെയർ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ എന്നിവർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളും മാർച്ച് 25 മുതൽ വിമാനങ്ങൾ ഇറക്കാൻ അറിയിച്ചിട്ടുണ്ട്.