കൊറോണ പടർത്തുമെന്ന് ആരോപിച്ച് മണിപ്പൂർ സ്വദേശിനികള്‍ക്ക് മ‍ര്‍ദ്ദനം

ചെന്നൈ: കോയമ്പത്തൂരിൽ കൊറോണ പടർത്തുമെന്ന് ആരോപിച്ച് മണിപ്പൂർ സ്വദേശിനികള്‍ക്ക് മ‍ര്‍ദ്ദനം. ചൈനീസ് സ്വദേശികളെന്ന് തെറ്റിധരിച്ചായിരുന്നു ആക്രമണം. കൊറോണ പടര്‍ത്താൻ ചൈനയിൽ നിന്നെത്തിയവരാണെന്നും ചൈനയിലേക്ക് മടങ്ങി പോകണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം.

കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കഴിയുകയായിരുന്ന യുവതികളോട് അത്യാവശ്യകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദിച്ചത്. ഗോ കൊറോണ എന്ന് പറഞ്ഞ് പ്രദേശവാസികളായ യുവാക്കള്‍ ചുറ്റും കൂടി. ചൈനയിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് അക്രോശിച്ചു. ഏറെ നേരം തടഞ്ഞ് നിര്‍ത്തിയതോടെ യുവതികളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ പ്രദേശവാസിയായ ആംബുന്‍സ് ഡ്രൈവര്‍ ഇരുവരേയും മര്‍ദിച്ചു. രണ്ട് യുവതികളും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.