കൊച്ചി : ജലനിരപ്പ് ഉയരുന്നതിന് തുടർന്ന് മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതിനെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. 20 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.
42.00 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. ജലനിരപ്പ് 41.64 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതോടെ നദീതീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി
തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.കഴിഞ്ഞ വർഷം ജലനിരപ്പ് ഉയർന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു. ജലനിരപ്പുയർന്ന സാഹചര്യത്തിൽ ആദ്യഘട്ടത്തിൽ മൂന്നു ഷട്ടറുകൾ തുറക്കുമെന്ന് ഇന്നലെ ജില്ലാ കലക്ടർ എസ് സുഹാസ് അറിയിച്ചിരുന്നു.
കൂടാതെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.