ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും.വൈദ്യുതി താരിഫ് മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമാകുമെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ.
ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും. നേരത്തെ തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.12 വിമാനത്താവളങ്ങളിൽ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും; കൂടുതൽ മേഖലകളിലേക്ക് സർവീസ്. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്കാരം. ലോകത്തെ പ്രമുഖ എൻജിൻ നിർമാതാക്കൾ വരുന്ന വർഷം ഇന്ത്യയിൽ എൻജിൻ റിപ്പയർ കേന്ദ്രങ്ങൾ സ്ഥാപിക്കും.എയർലൈനുകളുടെ പരിപാലന ചെലവ് കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.