ഓൺലൈൻ ടിക്കറ്റുകൾ; ഹരിയാനയിൽ ബസുകൾ ഓടി തുടങ്ങി

ന്യൂഡൽഹി: കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ യാത്രകൾ സുഗമമാക്കുന്നതിന് വെള്ളിയാഴ്ച അന്തർ ജില്ലാ ബസ് സർവീസ് പുനരാരംഭിച്ച ശേഷം സംസ്ഥാനത്തിനുള്ളിൽ പൊതുഗതാഗതം തിരികെ കൊണ്ട് വന്ന ആദ്യത്തെ സംസ്ഥാനമായി ഹരിയാന മാറി. മറ്റു സ്റ്റോപ്പുകൾ ഒന്നും ഇല്ലാത്ത ഈ അന്തർ ജില്ലാ ബസുകൾ അതത് ലക്ഷ്യസ്ഥാനത്ത് മാത്രമേ നിർത്തൂ. ടിക്കറ്റുകൾ ഓൺലൈൻ മുഖേന വേണം ബുക്ക്‌ ചെയ്യേണ്ടത് എന്ന് ഹരിയാന പോലിസ് മേധാവി മനോജ് യാദവ് പറഞ്ഞു.

ബസ് സർവീസ് പുനരാരംഭിക്കുന്നതിന് തുടക്കത്തിൽ ഹരിയാന സർക്കാർ 29 റൂട്ടുകൾ നിയോഗിച്ചിരുന്നു. ബുക്കിംഗ് ഇല്ലാത്തതിനാൽ അതിൽ ഒമ്പത് റൂട്ടുകൾ താൽക്കാലികമായി നിർത്തിവച്ചു.

മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാർച്ച് 23 മുതൽ ആണ് സംസ്ഥാനത്ത് ബസ് സർവീസുകൾ നിർത്തി വച്ചത്.