തൃശൂർ: ബംഗ്ലൂരുവിൽ നിന്നെത്തി ഒളിവില്‍ കഴിയവേ എക്സൈസ് പിടിയിലായ യുവാവിനെ പിടികൂടിയ ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം.
ബ്ലാങ്ങാട് ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മണത്തല കുറി കളകത്ത് വീട്ടില്‍ ജാഫറിനെ ചാവക്കാട് എക്സൈസ് സംഘം കഞ്ചാവ് കേസിൽ പിടികൂടിയത്. ഇതേത്തുടർന്ന് കൊറോണ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സംഘത്തോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടത്.
അതേ സമയം കൊറോണ വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച വയനാട്ടിൽ പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും തലവേദനയാകുകയാണ് മറ്റൊരു കഞ്ചാവ് കേസിലെ പ്രതി കൂടിയായ കൊറോണ രോഗി. ട്രക്ക് ഡ്രൈവറുടെ രണ്ടാം ഘട്ട സമ്പര്‍ക്ക പട്ടികയിലുള്ള കഞ്ചാവ് കേസിലെ പ്രതിക്ക് രോഗം സ്ഥിരീകരിച്ചതോടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനു ശ്രമം തുടങ്ങിയെങ്കിലും ഒരു തരത്തിലും ഇയാൾ സഹകരിക്കുന്നില്ല. പൊലീസുകാര്‍ പിപിഇ കിറ്റ് ധരിച്ച് ഡോക്ടറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തിട്ടും സമ്പര്‍ക്ക പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. ഈ യുവാവിൽ നിന്നാണ് പൊലീസുകാർക്ക് രോഗം പകർന്നത്.