Home News ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി മാറി; വാഹനത്തിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു

ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി മാറി; വാഹനത്തിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു

0

പൊന്‍കുന്നം: ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി വാഹനം ലോഡ് സഹിതം ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ശാന്തിഗ്രാം കടമ്പനാട്ട് അബ്ദുല്‍ ഖാദറിന്റെ മകന്‍ അഫ്‌സല്‍ (24) ആണ് മരിച്ചത്. പച്ചക്കറി കയറ്റി തിരികെ വരുമ്പോള്‍ കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിയില്‍ വൈദ്യുതി ഭവന് സമീപമായിരുന്നു അപകടമുണ്ടായത്.

പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ജാക്കി തെന്നിമാറി ലോഡ് കയറ്റിയ വാഹനം അഫ്‌സലിന്റെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി വാഹനം ഉയര്‍ത്തിയാണ് അഫ്‌സലിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊന്‍കുന്നം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ അഫ്‌സല്‍ അവിവാഹിതനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here