Home News കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി, കോര്‍പ്പറേഷന് വിമര്‍ശനം

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി, കോര്‍പ്പറേഷന് വിമര്‍ശനം

0
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി, കോര്‍പ്പറേഷന് വിമര്‍ശനം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടില്‍ കൊച്ചി കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശക്തമായ മഴ പെയ്താല്‍ കൊച്ചി നഗരം വെള്ളക്കെട്ടാല്‍ വലയുമെന്ന് നിരീക്ഷിച്ച കോടതി, മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. മാലിന്യം തള്ളുന്ന കാര്യത്തില്‍ എത്ര ഉന്നതനായാലും നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വയം ഭരണാധികാരമുള്ളവയാണ്. കൊച്ചി കോര്‍പ്പറേഷന്‍ അതിന്റെ ഉത്തരവാദിത്തം നിറവേറ്റാത്തപ്പോഴാണ് കോടതിയ്ക്ക് ആ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കേണ്ടി വരുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

തുലാവര്‍ഷം ആരംഭിച്ചതിനാല്‍ എല്ലാ വൈകുന്നേരങ്ങളിലും മഴ പെയ്യുന്നതും വേലിയേറ്റമുണ്ടാകുന്ന സമയമായതിനാല്‍ കൊച്ചി നഗരം മുഴുവനായും മുങ്ങിപ്പോകുന്ന അവസ്ഥയാണുള്ളത്. അക്കാര്യമാണ് തിങ്കളാഴ്ച കോടതി ചൂണ്ടിക്കാണിച്ചത്. ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിനിന്നുള്ള മാലിന്യക്കുഴലുകള്‍ ഓടകളിലേക്ക് സ്ഥാപിക്കുകയും ഭക്ഷ്യ അവശിഷ്ടങ്ങളടക്കം ഇവയിലേക്ക് ഒഴുക്കി വിടുകയുമാണ് ചെയ്യുന്നത്. ഇത് മഴവെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെടുത്തുകയും നഗരത്തില്‍ വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here